ഇത്തവണയും ഭാഗ്യദേവത കടാക്ഷിച്ചത് മലയാളി പ്രവാസിയായ ഡിക്‌സണ്‍ കട്ടിത്തറയെ

അബുദാബി: പതിവു തെറ്റിക്കാതെ ഇത്തവണയും ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യന്‍ പ്രവാസിയെ തന്നെയാണ്. ഇക്കുറി 18 കോടിയുടെ സൗഭാഗ്യം തേടിയെത്തിയത് മലയാളി പ്രവാസിയായ ഡിക്‌സണ്‍ കട്ടിത്തറ എബ്രഹാമിനെയാണ്. വര്‍ഷങ്ങളായി നൈജീരിയയില്‍ താമസിച്ചു വരികയാണ് ഡിക്‌സണ്‍. 012027 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമായ 18 കോടിയിലധികം സമ്മാനതുക അടിച്ചിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ് നടന്നത്. മറ്റുള്ള ഭാഗ്യശാലികളില്‍ അഞ്ച് ഇന്ത്യക്കാരും, മൂന്ന് പാകിസ്താന്‍കാരും ഒരു യുഎഇകാരനുമാണുള്ളത്.

ഡിക്‌സണ്‍ എബ്രാഹാമെടുത്ത 012027 എന്ന നമ്പറിലാണ് നറുക്ക് വീണത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിജയിയെ പ്രഖ്യാപിച്ചത്. രണ്ടാം സമ്മനാമടക്കം ആദ്യ പത്ത് സ്ഥാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ക്കാണ് ഇത്തവണ.

Top