കൊറോണ; അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് മരിച്ചു, ഭര്‍ത്താവും മകളും നിരീക്ഷണത്തില്‍

ദുബ്ലിന്‍: കൊറോണ വൈറസ് ബാധിച്ച് അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീന (54) യാണ് മരിച്ചത്. ഇവരുടെ കുടുംബം മരണവിവരം സ്ഥിരീകരിച്ചു. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.

ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് നേരത്തെ ചികിത്സയില്‍ ആയിരുന്ന ബീനയ്ക്ക് കൊറോണ സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയുളളൂ. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ് ജോര്‍ജ് പോള്‍,രണ്ടു മക്കളുണ്ട്. ബള്‍ഗേറിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ റോസ്മിയും ആന്‍മിയുമാണ് മക്കള്‍.

സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും. ബീനയുടെ ഭര്‍ത്താവ് ജോര്‍ജും മകള്‍ ആന്‍മിയും നിലവില്‍ അയര്‍ലന്‍ഡില്‍ നിരീക്ഷണത്തിലാണ്. മകള്‍ റോസ്മി അയര്‍ലന്‍ഡിലേക്ക് വരാന്‍ കഴിയാത്തതുമൂലം നിലവില്‍ ബള്‍ഗേറിയയിലാണുള്ളത്. 15 വര്‍ഷമായി ഇവരുടെ കുടുംബം അയര്‍ലന്‍ഡിലാണ് താമസിക്കുന്നത്.

Top