അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ താജിക്കിസ്ഥാനില്‍ എത്തിച്ചു

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനില്‍ എത്തിച്ചു. അമേരിക്കന്‍ വിമാനത്തിലാണ് ഇവരെ എത്തിച്ചത്. രാവിലെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു.

ഇവര്‍ താജിക്കിസ്ഥാനില്‍ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. താജിക്കിസ്ഥാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയന്‍ സ്‌കൂളിലെ അധ്യാപിക ആയിരുന്നു സിസ്റ്റര്‍ തെരേസ ക്രസ്റ്റ.

Top