സിറിയയില്‍ കണ്ണൂര്‍ സ്വദേശിയായ ഐഎസ് തീവ്രവാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ISIS

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയും ഐഎസ് തീവ്രവാദിയുമായ യുവാവ് സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ് കൊല്ലപ്പെട്ടതായാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് അബ്ദുള്‍ മനാഫ്.

കഴിഞ്ഞ നവംബറില്‍ സിറിയയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മനാഫ് കൊല്ലപ്പെട്ടതെന്നാണ് സൂചന. മനാഫിന്റെ സുഹൃത്തായ ഖയൂം ആണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്.

2009ല്‍ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കുന്നുംകൈയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ബിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മനാഫ്. പിന്നീട് ഇയാള്‍ ഇന്ത്യ വിടുകയും ഐഎസില്‍ ചേര്‍ന്ന് സിറിയയിലേയ്ക്ക് പോകുകയുമായിരുന്നു.

Top