ദുബൈയില്‍ തുരങ്കപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍

അബുദാബി : ദുബൈയില്‍ തുരങ്കപാതയിലുണ്ടായ വാഹനാപകടത്തില്‍ കാറിന് തീപിടിച്ച് മരിച്ചത് മലയാളി ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശിയും ദുബൈ അല്‍മുസല്ല മെഡിക്കല്‍ സെന്റററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷല്‍ സ്‌കിന്നറാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ ടണലിലാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.

Top