റോഡ് മുറിച്ചുകടക്കുമ്പോള്‍ അജ്ഞാത വാഹനമിടിച്ച് കോട്ടയം സ്വദേശി അമേരിക്കയില്‍ മരിച്ചു

സ്റ്റെര്‍ലിങ് ഹൈറ്റ്‌സ് : മലയാളിയായ മോട്ടല്‍ ജീവനക്കാരന്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം സ്വദേശി തുണ്ടിയില്‍ ബോബി എബ്രഹാമാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് മരിച്ചത്.

സ്റ്റെര്‍ലിങ് ഹൈറ്റ്‌സില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. ചൊവ്വാഴ്ചയാണ് മരിച്ചത് ബോബി എബ്രഹാമാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

Top