വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ മലയാളി കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മംഗളൂരു : വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ മലയാളി കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കാസര്‍ഗോഡ് കോളിയടുക്ക സ്വദേശി വിഷ്ണു, നെല്ലിക്കുന്ന് സ്വദേശി ഗ്രീഷ്മ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരെയും ഹോട്ടലിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയിൽ പെട്ടവരായതിനാൽ വീട്ടുകാരിൽ നിന്നും വിവാഹത്തിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് വിവരം.

എലിവിഷം കഴിച്ചാണ് ഇവർ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മംഗളൂരു സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top