പൂനെയില്‍ മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

മുംബൈ: മലയാളി വീട്ടമ്മ പൂനെയില്‍ കൊല്ലപ്പെട്ട നിലയില്‍.

ചങ്ങനാശേരി സ്വദേശി രാധാ മാധവന്‍ നായരെയാണ് (62) മരിച്ചനിലയില്‍ കണ്ടെത്തിയത്.

വിശ്രാന്ത്വാഡിയിലെ ഇവരുടെ വീട്ടില്‍ കഴുത്തറക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണവും മോഷണം പോയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Top