‘മലയാളത്തിന്റെ ഹൃത്വിക് റോഷന്‍’; ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് കമന്റുമായി ആരാധകര്‍

ലയാള സിനിമയില്‍ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ക്കെല്ലാം ആരാധകരുടെ പിന്തുണയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഫ്‌ലൈ’ എന്ന ക്യാപ്ഷനോടുകൂടിയാണ് നടന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിക്‌സ് പാക്കില്‍ മാസ് ലുക്കിലുള്ള ചിത്രമാണിത്. നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നത്. ‘മലയാളത്തിന്റെ ഹൃത്വിക് റോഷന്‍’, കരുത്തന്‍ തുടങ്ങിയ കമന്റുകള്‍ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

അതേസമയം, ‘ജയ് ഗണേഷ്’ എന്ന ചിത്രമാണ് ഉണ്ണിയുടെതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങളിലൊന്ന്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായികയാവുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോള്‍ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ജയ് ഗണേഷ്. ഒരു അഭിഭാഷകയുടെ വേഷത്തിലാണ് ജോമോളെത്തുന്നത്. അശോകന്‍, ഹരീഷ് പേരടി എന്നിവരും താരനിരയിലുണ്ട്. ശങ്കര്‍ ശര്‍മയാണ് ജയ് ഗണേഷിനായി പാട്ടുകളൊരുക്കുന്നത്. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും സംഗീത് പ്രതാപ് എഡിറ്റിങ്ങും തപസ് നായക് സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top