മലയാളം സര്‍വ്വകലാശാല ക്യാമ്പസ് നിര്‍മ്മാണത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: മലയാളം സര്‍വ്വകലാശാല ക്യാമ്പസ് നിര്‍മ്മാണത്തില്‍ ഇടപെടാനൊരുങ്ങി ദേശീയ ഹരിത ട്രൈബ്യൂണല്‍.

നിര്‍മ്മാണങ്ങള്‍ നടക്കുന്നത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണോ എന്ന് പരിശോധിക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇതിന് വേണ്ടി വിദഗ്ധ സമിതിക്കും ഹരിത ട്രൈബ്യൂണല്‍ രൂപം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ വെറ്റ്ലാന്റ് അതോറിറ്റി, തീരപരിപാലന അതോറിറ്റി ഉദ്യോഗസ്ഥര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ കളക്ടര്‍ എന്നിവരാണ് ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങള്‍. തിരൂരിലെ മലയാളം സര്‍വ്വകലാശാലക്ക് വേണ്ടിയുള്ള നിര്‍മ്മാണം പരിസ്ഥിതി നിയമം ലംഘിച്ചാണെങ്കില്‍ എന്ത് നടപടി സ്വീകരിക്കണമെന്നും സമിതി പരിശോധിക്കും.

സമിതി നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെടുക്കുന്നതിനായി അതത് വകുപ്പുകള്‍ക്ക് അയച്ചുകൊടുക്കണമെന്നും രജിസ്ട്രിയോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

Top