‘വില്ലനെ’ കുറിച്ച് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പറയുന്നു

mohanlal

രാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘വില്ലന്‍’ തിയേറ്ററുകളിലെത്തി.

‘വില്ലന്‍’ എന്ന സിനിമയെ കുറിച്ച് സൂപ്പര്‍സ്റ്റാര്‍ പറയുന്നു.

‘ഇതൊരു ഡാര്‍ക് ഇമോഷണല്‍ ത്രില്ലറാണെന്നാണ് എല്ലാവരും പറയുന്നത്, തങ്ങള്‍ ഉദ്ദേശിച്ചതും അത് തന്നെയാണ്, സിനിമയെ സീരിയസായി സമീപിക്കുന്ന ആളുകള്‍ക്ക് പഠിക്കാവുന്ന ഒരു സിനിമയാണ് വില്ലന്‍’- സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു.

കുടുംബപ്രേക്ഷകര്‍ക്ക് ചിത്രം ഒരുപാട് ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും. ഒരുപാട് ചര്‍ച്ച ചെയ്ത ശേഷം ചെയ്ത സിനിമയാണ് വില്ലനെന്നും അതിലെ കഥാപാത്രം ഒരു നടനെന്ന നിലയില്‍ തനിക്ക് വളരെയധികം സംതൃപ്തി തന്ന ഒന്നാണെന്നും താരം വ്യക്തമാക്കി.

വില്ലന്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും താരം നന്ദിയും അറിയിച്ചു.

Top