Malayalam superstar Mohanlal desire to retire from film industry

ഭിനയത്തില്‍നിന്ന് വിരമിക്കാനുള്ള ആഗ്രഹം മനസിലുണ്ടെന്ന് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍.

എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ‘രണ്ടാമൂഴം’ അടുത്തവര്‍ഷമുണ്ടാകും. തിരക്കഥ എം.ടി പൂര്‍ത്തിയാക്കികഴിഞ്ഞു . രണ്ടാമൂഴം സിനിമയാകുന്നത് 600 കോടി രൂപ മുതല്‍മുടക്കിലാണ്.

ഇതിഹാസതുല്യമായ അഭിനയ ജീവിതത്തില്‍നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിരമിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. നോട്ടുപിന്‍വലിക്കല്‍ വിഷയത്തിലടക്കം സ്വീകരിച്ച വിവാദ നിലപാടുകളും അദ്ദേഹംവിശദീകരിച്ചു.

നോട്ടുവിവാദത്തിലടക്കമുള്ള പ്രതികരണങ്ങള്‍ തിരുത്തണമെന്ന് തോന്നിയിട്ടില്ലെന്ന് ലാല്‍ തുറന്നുപറയുന്നു.

മനോരമ ന്യൂസിന്റെ ‘ന്യൂസ്‌മേക്കര്‍’ സംവാദത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

പുലിമുരുകന്റെ വിജയം, ബ്ലോഗെഴുത്ത് , തീയറ്ററിലെ ദേശീയഗാനാലാപനം, നോട്ടുവിവാദം, എം.ടിക്കും കമലിനുമെതിരെയുണ്ടായ വിമര്‍ശനങ്ങള്‍, തുടങ്ങിയ വിഷയങ്ങളിലടക്കം മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.പ്രതികരണങ്ങള്‍ ഏറെ വിവാദമായിരുന്നു.

Top