പാരീസിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി മലയാളി താരങ്ങൾ; ചിത്രങ്ങൾ വൈറൽ

പാരീസിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച്‌ മലയാളി താരങ്ങൾ. മഞ്ജു വാര്യരും ചാക്കോച്ചനും രമേശ് പിഷാരടിയും മോഹൻലാലിനെ കണ്ടുമുട്ടിയത്. ഇതിൻറെ ചിത്രം മൂവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. മകൻ ഇസഹാക്കിന്റെ ചിത്രം മോഹൻലാൽ പകർത്തുന്നതിന്റെ വീഡിയോയും കുഞ്ചാക്കോബോബൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാജിക്കൽ മൊമന്റ്സ് വിത്ത് ദ മജിഷ്യൻ എന്നാണ് ചാക്കോച്ചൻ ക്യാപ്ഷനായി നൽകിയിരിക്കുന്നത്

ആനന്ദ് ടിവി ഫിലിം അവാർഡിൽ പങ്കെടുക്കാനായി വേദിയായി യുകെയിലെ മാഞ്ചെസ്റ്ററിൽ ദിവസങ്ങൾക്ക് മുൻപ് എത്തിയതാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും രമേശ് പിഷാരടിയും. അവാർഡ് നിശയ്ക്ക് ശേഷവും അവിടം സന്ദർശിച്ച മൂവരും അതിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയ മോഹൻലാൽ വിംബിൾഡൺ വനിതാ സെമിഫൈനൽ മത്സരം കാണാൻ‌ പോയിരുന്നു. കൂടാതെ അദ്ദേഹം നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം ആരംഭിക്കുന്നതും ലണ്ടനിൽ വച്ചാണെന്നാണ് റിപ്പോർട്ടുകൾ.

പദ്മിനി ആണ് കുഞ്ചാക്കോ ബോബൻറെ പുതിയ ചിത്രം. സെന്ന ഹെഡ്ഗെ സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. കുഞ്ഞിരാമായണം ഒരുക്കിയ ദീപു പ്രദീപ് ആണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. അതേസമയം മോഹൻലാലിൻറേതായി നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് പുറത്തെത്താനുള്ളത്.

Top