അന്ന ബെന്നിന്റെ സര്‍വൈവല്‍ ത്രില്ലര്‍; ഹെലന്‍ തമിഴിലേക്ക് റിമേക്ക് ചെയ്യുന്നു

ഷെയ്ന്‍ നിഗമിന്റെ ഇഷ്‌ക് തമിഴിലേക്ക് റിമേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ ഇതാ മറ്റൊരു മലയാള സിനിമയും തമിഴിലേക്കെത്തുന്നു. അന്ന ബെന്നിന്റെതായി തരംഗമായ ചിത്രം ഹെലന്‍ ആണ് തമിഴിലേക്ക് റിമേക്ക് ചെയ്യപ്പെടുന്നത്.

ഹെലന്റെ തമിഴ് പതിപ്പിന് തുടക്കമായിരിക്കുകയാണ്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതിരിപ്പിച്ച വേഷം തമിഴില്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അഭിനയിക്കുന്നത്. ഗോകുലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹെലന്റെ തമിഴ് പതിപ്പിന് ഇതുവരെയും പേരിട്ടിട്ടില്ല. മലയാളത്തില്‍ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും ഹെലന്‍ നേട്ടമുണ്ടാക്കിയിരുന്നു.

മാത്തുക്കുട്ടി സേവ്യറാണ് ഹെലന്‍ സംവിധാനം ചെയ്തത്. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയില്‍ മികച്ച പ്രകടനമാണ് അന്ന ബെന്‍ കാഴ്ചവെച്ചത്. വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിച്ചത്.

Top