ശ്രീ ഗോകുലം ഫിലിംസിന്റെ പുതിയ ചിത്രം ‘കിടു’ ; ഉടന്‍ തിയേറ്ററുകളിലേയ്ക്ക്

kidu-film

ബ്രഹ്മാണ്ഡ ചിത്രം കമ്മാരസംഭവത്തിന് ശേഷം മലയാളത്തിലെ ഏറ്റവും വലിയ ബാനറുകളില്‍ ഒന്നായ ശ്രീ ഗോകുലം ഫിലിംസ് തിയേറ്ററില്‍ എത്തിക്കാന്‍ ഒരുങ്ങുന്ന ചിത്രമാണ് കിടു’. മജീദ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിയോണ ലിഷോയ്, അഞ്ജലി അനീഷ്, സുനില്‍ സുഗധ, സുധി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തും. ടീസറും , ഗാനങ്ങളും ഇതിനോടകം തരംഗമായ ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Top