പേരും പ്രമേയവും വ്യത്യസ്തം; ആന്റണിയുടെ ‘അജഗജാന്തരം’ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമാണ് ‘അജഗജാന്തരം’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആന്റണിയുടെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ സംവിധായകന്‍ ടിനു പാപ്പച്ചന്റേതു തന്നെയാണ് ഈ ചിത്രവും.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായിയായിരുന്നു ടിനു പാപ്പച്ചന്‍. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ,അര്‍ജുന്‍ അശോക് ,സാബുമോന്‍ ,സുധി കോപ്പ ,ലുക്ക് മാന്‍ ,ജാഫര്‍ ഇടുക്കി,കിച്ചു ടെല്ലസ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

https://www.instagram.com/p/B8DtMfUH1gi/?utm_source=ig_web_copy_link

വ്യത്യസ്തമായ പ്രമേയവുമായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ജിന്റോ ജോര്‍ജ് ആണ് ഛായാഗ്രാഹകന്‍. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവേല്‍ ജോസഫും അജിത് തലപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top