മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാനം; ‘കപ്പേള’യുടെ ഫസ്റ്റ്‌ലുക്ക് പോസറ്റര്‍ പുറത്ത്

മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ‘കപ്പേള’യുടെ ഫസ്റ്റ്‌ലുക്ക് പോസറ്റര്‍ പുറത്ത്. ഫഹദ് ഫാസിലും, നിവിന്‍പോളിയും, കുഞ്ചാക്കോ ബോബനുമെല്ലാം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചിട്ടുണ്ട്.

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കപ്പേള’. ചിത്രത്തില്‍ റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. സുശിന്‍ ശ്യാം സംഗീതമൊരുക്കുന്നു. വിനായക് ശശികുമാറാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top