‘അയ്യപ്പനും കോശിയും’ പുതിയ പോസ്റ്റര്‍ പുറത്ത്; ചിത്രം വെള്ളിയാഴ്ച തിയേറ്ററില്‍

നാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം സംവിധായകന്‍. കൊയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.

Top