എബ്രഹാം ലിങ്കണ്‍ പാരമൗണ്ട് ലിറ്റററി അവാര്‍ഡ് മനോജ് കെ. ജയന്

ദോഹ: എബ്രഹാം ലിങ്കണ്‍ പാരമൗണ്ട് ലിറ്റററി അവാര്‍ഡ് സിനിമാതാരം മനോജ് കെ. ജയന്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് താരം അര്‍ഹനായിരിക്കുന്നത്.

സിനിമ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നടത്തിയ സംഭാവനകളും അദ്ദേഹം രചിച്ച മാതാപിതാ ഗുരുദൈവം എന്ന പുസ്തകവും കൂടി പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ഫെബ്രുവരി 23ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Top