ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെല്‍ദോ’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. കുഞ്ഞെല്ദോയേയും അയാളുടെ പ്രണയത്തെയും പരിചയപ്പെടുത്തുന്നതാണ് ടീസര്‍.
പത്ത് വയസ്സ് കുറച്ച് ആസിഫ് അലി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക. സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം. ദാസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
സംഗീതം ഷാന്‍ റഹ്മാന്റേതാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.