മോഹൻലാൽ ചിത്രം ‘ബിഗ് ബ്രദർ’ അടുത്ത വർഷം തിയേറ്ററിൽ

മോഹൻലാൽ നായകനായി എത്തുന്ന ‘ബിഗ് ബ്രദർ’ റിന്റെ റിലീസ് നീട്ടിയതായി റിപ്പോര്‍ട്ട്. ചിത്രം ക്രിസ്മസിന് റിലീസായി തീയേറ്ററുകളില്‍ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് എത്തില്ലെന്നും റിലീസ് അടുത്ത വര്‍ഷം ജനുവരിയിലേക്ക് നീട്ടിയതായും ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന വിവരം.

മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Top