സിമിക്ക് അഭിനയം മാത്രമല്ലടോ ഡാന്‍സുമറിയാം; തകര്‍പ്പന്‍ വീഡിയോ പങ്കുവെച്ച് ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമയിലെ സിമി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച നടിയാണ് ഗ്രേസ് ആന്റണി. ‘ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് ശ്രദ്ധേയമായ താരം. ഇപ്പോഴിതാ തകര്‍പ്പന്‍ ഡാന്‍സുമായി ആരാധകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ തരംഗമാകുകയാണ്. ‘മിന്നല്‍ കൈവള ചാര്‍ത്തി’ എന്ന പാട്ടിന് കിടിലന്‍ ചുവടുകള്‍ വെക്കുന്ന വീഡിയായാണ് ഗ്രേസ് പങ്കുവെച്ചത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സുഹൈദ് എന്ന കുക്കുവും ഗ്രേസിനൊപ്പം ചുവടു വയ്ക്കുന്നുണ്ട്. സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ഒരു ഹലാല്‍ ലവ് സ്‌റ്റോറിയാണ്‌ ഗ്രേസിന്റെ അടുത്ത ചിത്രം.

Top