മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ഒരുമിച്ച്; സ്വപനം സഫലമായെന്ന് മഞ്ജു വാര്യര്‍

വാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ദ പ്രീസ്റ്റ്’. ചിത്രത്തില്‍
മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ഒരുമിച്ചെത്തുകയാണ്‌. അതിനാല്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി ബിഗ്‌സ്‌ക്രീന്‍ പങ്കിടുന്നതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് മഞ്ജു വാര്യര്‍.

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് മഞ്ജു. സ്വപനം സഫലമായി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.

‘ദ പ്രീസ്റ്റി’ല്‍ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, രമേഷ് പിഷാരടി, ജഗദീഷ്, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, ബേബി മോണിക്ക തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ജോഫിന്‍ ടി ചാക്കോയാണ്. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആന്റോ ജോസഫും ബി.ഉണ്ണിക്കൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top