പേടിപ്പിക്കാന്‍ ജോസ് തോമസിന്റെ ‘ഇഷ’യെത്തി; ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്ത്

ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഷയുടെ ട്രയ്‌ലര്‍ പുറത്തിറങ്ങി. ഹൊറര്‍ ചിത്രമായാണ് ഇഷ ഒരുക്കിയിരിക്കുന്നത്. മലയാളം ഹൊറര്‍ സിനിമകളില്‍ നിന്നും വേറിട്ട അവതരണ ശൈലിയിലാണ് ചിത്രം എത്തുക. ഇതിനോടൊപ്പം സാങ്കേതികമായി ട്രെയിലറും ഏറെ മുന്നിട്ടു നില്‍ക്കുന്നു.

ഇടവേളയ്ക്കു ശേഷം ഇഷയിലൂടെ കിഷോര്‍ സത്യ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. പുതുമുഖങ്ങളായ ബേബി അവ്‌നി, മാര്‍ഗറേറ്റ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

എം.ഡി സുകുമാരന്‍ ആണ് ഇഷയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജോഫി തരകന്‍, ഭാഗ്യശ്രീ, ദര്‍ശന എന്നിവരുടെ വരികള്‍ക്ക് ജോനാഥന്‍ ബ്രൂസി സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ്, സയനോര,അഖില എന്നിവരാണ് ഗായകര്‍.

Top