പുതിയ ലുക്കില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍; ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍

ലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. പുതിയ ലുക്കിലുള്ള മഞ്ജുവിന്റെ ഫോട്ടോയാണ് തരംഗമായിരിക്കുന്നത്. പ്രമുഖ മാധ്യമത്തിനു വേണ്ടി എടുത്ത ഫോട്ടോയാണ് മഞ്ജു വാര്യര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

സാധാരണ നാടന്‍ ലുക്കില്‍ പൊതുവേദികളില്‍ വരാറുള്ള മഞ്ജു വാര്യര്‍ വേറിട്ട ലുക്കില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന താരമാണ് മഞ്ജു വാര്യര്‍ എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച നായികയെന്നും ആരാധകര്‍ പറയുന്നു.

Top