റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോള്‍; ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കെജിഎഫിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള സൂപ്പര്‍താരം യഷിനൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനകം തന്നെ തരംഗമായിരിക്കുകയാണ്.

കുറുപ്പ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗലൂരുവില്‍ എത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോള്‍…എന്നുതുടങ്ങുന്ന കറിപ്പും ചിത്രത്തോടൊപ്പം താരം പങ്കുവെച്ചിരുന്നു. യഷിന്റെ ആതിഥ്യമര്യാദയില്‍ നന്ദിയുണ്ടെന്നും അടുത്ത ഷെഡ്യൂളില്‍ വീണ്ടും കാണാമെന്നും ദുല്‍ഖര്‍ പറഞ്ഞു. കെജിഎഫ് 2വിനു വേണ്ടി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

https://www.instagram.com/p/B8LG2rXJmXj/?utm_source=ig_web_copy_link

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണ് കുറുപ്പ്.

Top