റഹ്മാൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു

ഹ്മാന്‍ നായകനാവുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടു. ടൊവിനോ തോമസ്‌, സണ്ണി വെയിൻ എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ‘സമാറ’ എന്ന് പേരിട്ട ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ചാള്‍സ് ജോസഫാണ്. ഫോറന്‍സിക് ആധാരമായുള്ള ഒരു ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലറാണ് ചിത്രം. ‘ മൂത്തോനി ‘ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, ഭരത്, രാഹുല്‍ മാധവ് , ബിനോജ് വില്ല്യ, വീര്‍ ആര്യന്‍, ശബരീഷ് വര്‍മ്മ , ബില്ലി, വിവിയ, നീത് ചൗധരി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്, എഡിറ്റിംഗ് അയൂബ് ഖാന്‍, സംഗീത സംവിധാനം ദീപക് വാര്യര്‍, കലാ സംവിധാനം രഞ്ജിത്ത് കോത്താരി എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്ധരില്‍ പ്രധാനികള്‍. പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍എം. കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നു നിമ്മിക്കുന്ന ആദ്യ ചിത്രമായ സമാറ ‘യുടെ ഷൂട്ടിംഗ് കാഷ്മീരില്‍ നടന്നു വരുന്നു.

Top