വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പൊളിറ്റിക്കല്‍ സറ്റയർ ‘രണ്ട്’ ചിത്രീകരണം പുരോഗമിക്കുന്നു

‘ഫൈനല്‍സ്’ എന്ന ചിത്രത്തിനു ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട്’. സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് ചിത്രം. ഗ്രാമീണ കുടുംബാന്തരീക്ഷത്തിലൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രജീവ് സത്യവ്രതന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്

‘വാവ’ എന്ന ഓട്ടോ ഡ്രൈവറെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്നത്. അന്ന രേഷ്മ രാജനാണ് നായിക. ഒപ്പം ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, സുബീഷ് സുധി,രാജേഷ് ശര്‍മ്മ, മുസ്തഫ വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ബിനുലാല്‍ ഉണ്ണിയാണ്.

Top