ടോവിനോയുടെ കുപ്രസിദ്ധ പയ്യന്‍ നവംബര്‍ ഒമ്പതിന് തിയേറ്ററിലെത്തും

പ്രളയക്കെടുതി കാരണം മാറ്റി വച്ച സിനിമകള്‍ റിലീസിന് ഒരുങ്ങുന്നു. ഇതില്‍ ആദ്യം ടൊവിനോയുടെ തീവണ്ടിയാണ് റീലിസ് ചെയ്യുന്നത്. ഓഗസ്റ്റ് 31ന് തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ നവംബര്‍ ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്.

ടൊവിനോ തോമസ്, ബാലു വര്‍ഗീസ്, നിമിഷ സജയന്‍, ലിജോമോള്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധുപാല്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍ . വി സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ്‌കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജുവാണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജീവന്‍ ജോബ് തോമസാണ് കഥ, തിരക്കഥ, സംഭാഷണമെഴുതിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫാണ് നിര്‍വഹിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

Top