2018 ല്‍ ടിവിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മലയാള സിനിമ ആട്2; തമിഴ് സിനിമ സിങ്കം 3

2018 ല്‍ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മലയാള സിനമ ആട് 2 വും തമിഴ് സിനിമ സിങ്കം 3യുമാണെന്ന് റിപ്പോര്‍ട്ട്. 2018ലെ ടെലിവിഷന്‍ പ്രേഷകരുടെ കണക്കുകളെ കുറിച്ചുള്ള ബാര്‍ക്കിന്റെ റിപ്പോര്‍ട്ടിലാണിത്‌ പറയുന്നത്. 2018 ല്‍ 2320 സിനിമകളാണ് മലയാളം ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത സിനിമകള്‍ 24076 എണ്ണമാണ്‌.ഇതില്‍ 75ശതമാനവും ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലിഷ്, മലയാളം ഭാഷകളിലാണ്.മൊഴിമാറ്റം നടത്തിയ 33,459 സിനിമകളുമാണ്‌ 2018ല്‍ സംപ്രേഷണം ചെയ്തത്‌.

Top