മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഷൈലോക്ക്’ 50 കോടി ക്ലബ്ബിലേക്ക്

മ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ‘ഷൈലോക്ക്’ ചിത്രം 50 കോടി ക്ലബ്ബിലേക്ക്. സംവിധായകന്‍ അജയ് വാസുദേവ് തന്നെയാണ് തന്റെ ഫെയ്‌സ് ബുക്കിലൂടെ ആരാധകര്‍ക്ക് നന്ദി അറിയിച്ച് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്.

കേരളത്തില്‍ മാത്രം 226 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കൂടാതെ ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

https://www.facebook.com/AjaiVasudevOfficial/photos/a.1882265885383189/2558609591082145/?type=3&__xts__%5B0%5D=68.ARCaTPTfls9KShUDXHcfjXEH39oYoh8Q1woZZn5MeVaXG_ntLjA4Pc-PfsG04WH-QXUlhSdpPsAyltpN2nvmuvx1YlMcdfxxAtZUteZFhZDyssG1DJtEZycboEaeF8vsIYkBFf3ZHsLxJ6zqp5jTvfulfsqJ-E7OKB4qwPnT-zvb7D0g3MFSqzSisV0psC9A3-exuF0SK5ZyJhwqcAs9KaVwccRyIdKL8BMVW0WinnuIBvvvtq-E_sjjJNQxDHmfJFjT6tYswO8g-GXUS1rIeW_7L6DjHL2x9t22dly2P59omL-DLvx5FDWTEfANm0MXp79X9Vge9pQF4UojdUC2JxuUu-Ck&__tn__=-R

‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ഷൈലോക്ക്.

Top