മലയാള ചലച്ചിത്രം ലവ് ഇന്ന് യു.എ.ഇയിൽ റിലീസ് ചെയ്യും

കോവിഡ്‌ പശ്ചാത്തലത്തിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന ഖ്യാതി നേടി ‘ ലവ് ‘. ഈ സമയം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ലൗ സ്വന്തമാക്കിക്കഴിഞ്ഞു. മമ്മൂട്ടി നായകനായി എത്തിയ ഉണ്ട എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് യു.എ.ഇയിലെ വിവിധ ഇടങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന വാർത്ത അണിയറപ്രവർത്തകർ തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, ഗോകുലൻ, സുധി കോപ്പ, വീണ നന്ദകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിംഷി ഖാലിദ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ഖാലിദ് റഹ്മാനും നൗഫൽ അബ്ദുള്ളയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. നൗഫൽ അബ്ദുള്ള തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ജാക്സൺ ഗാരി പെരെരിയ, നേഹ നായർ എന്നിവർ ചേർന്ന് സംഗീതമൊരുക്കുന്നു

Top