മലയാള ചിത്രം ‘ജോജി’ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

നടന്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച ഹിറ്റ് ചിത്രമാണ് ‘ജോജി’. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പലരും എഴുത്തുകാരന്‍ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിരുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തെരഞ്ഞെടുക്കപ്പെട്ടത്. മേളക്ക് സിനിമ തിരഞ്ഞെടുക്കപ്പെട്ട വിവരം സംവിധായന്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

Top