‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ തമിഴ് റൈറ്റ്‌സ് നേടി കതിരേശന്‍

പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചെത്തിയ ചിത്രം അയ്യപ്പനും കോശിയും തമിഴിലേക്ക്. തിയേറ്ററുകളില്‍ വന്‍ കൈയ്യടി നേടിയ ചിത്രം തമിഴ് റൈറ്റ്‌സ് നേടിയ വാര്‍ത്തയാണിപ്പോള്‍ നിര്‍മാതാവ് കതിരേശന്‍ പങ്കുവച്ചത്. ആടുകളം, ജിഗര്‍ദണ്ട തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് കതിരേശന്‍.

അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ടെലിവിഷന്‍ റൈറ്റ്‌സ് വിറ്റതിലൂടെ വലിയ ലാഭമാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ അഗ്‌നിവേഷ് രഞ്ജിത്താണ് ചിത്രത്തിന്റെ തമിഴ് റൈറ്റ്‌സ് വിറ്റുപോയെന്ന് ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചത്. ഇതിനുശേഷം മറ്റു ഭാഷകളിലും ചിത്രം വരുമെന്ന സൂചനകളും തെളിയുന്നുണ്ട്.

Top