അനു സിത്താര നായികയാകുന്ന ചിത്രം ‘നീയും ഞാനും’; ഫസ്റ്റ് ലുക്ക് പുറത്ത്

. കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നീയും ഞാനും’. അനു സിത്താര നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

കോഴിക്കോടും പരിസരത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. സിജു വില്‍സണും ഷറഫുദ്ദീനുമാണ് നായകന്‍മാര്‍.

കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ കെ സാജന്‍ ഒരുക്കുന്ന ആദ്യത്തെ ഫണ്‍ മൂവിയാണ് ‘നീയും ഞാനും’.

Top