ഇനിയൊരു പെണ്‍കുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുമ്പ് ഏതവനും ഒന്ന് മടിക്കും

തെലങ്കാനയില്‍ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിന് ശേഷം തീക്കൊളുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മലയാളി സിനിമാ താരങ്ങള്‍. മലയാള സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, നടി ഷംന കാസിം, സംവിധായകന്‍ ജൂണ്‍ ആന്റണി ജോസഫ് തുടങ്ങി നിരവധി പേരാണ് പൊലീസിനെ അഭിനന്ദിച്ച് സാമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ഇതിനെയാണ് കര്‍മ്മ എന്ന് പറയുന്നതെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചത്. കൂടാതെ പ്രാർത്ഥനകള്‍ വ്യര്‍ഥമായില്ലെന്നും ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യുന്നതിനെക്കുറിച്ച് ഇനിയാരും ചിന്തിക്കില്ലെന്നായിരുന്നു നടി ഷംന കുറിച്ചത്.

Now…That’s what is called KARMA…Or rather…..Duty!!!!

Posted by Kunchacko Boban on Thursday, December 5, 2019

‘നിയമത്തെ ഭയം വേണം. പ്രത്യേകിച്ച് കുറ്റവാസനയുള്ളവര്‍ക്കു. തെലുങ്കാനയില്‍ ഇനിയൊരു പെണ്‍കുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുന്‍പ് ഏതവനും ഒന്ന് മടിക്കും…’ എന്നായിരുന്നു സംവിധായകന്‍ ജൂഡ് ആന്റണി പ്രതികരിച്ചത്.

ജൂഡ് ആന്റണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നിയമത്തെ ഭയം വേണം . പ്രത്യേകിച്ച് കുറ്റവാസനയുള്ളവർക്കു. തെലുങ്കാനയിൽ ഇനിയൊരു പെൺകുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുൻപ് ഏതവനും ഒന്ന് മടിക്കും. വിചാരണയും ശിക്ഷയും നമ്മൾ കുറെ കണ്ടിട്ടുള്ളത്‌ കൊണ്ട് ആ ചീട്ടു ഇറക്കുന്നവരോട് കഠിന ശിക്ഷകൾ നടപ്പാക്കുന്ന ഗൾഫ് രാജ്യങ്ങളെ നോക്കാൻ പറഞ്ഞാ മതി. ഏതു പാതി രാത്രിയിലും ഏതു സ്ത്രീക്കും അവിടെയൊക്കെ സ്വസ്ഥമായി സഞ്ചരിക്കാം. അതാണ് വേണ്ടത്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നാണ് ഗാന്ധിജി പോലും പറഞ്ഞിട്ടുള്ളത് . കർത്താവു വരെ ചാട്ടയെടുത്തു. Salute Telungana police

നിയമത്തെ ഭയം വേണം . പ്രത്യേകിച്ച് കുറ്റവാസനയുള്ളവർക്കു. തെലുങ്കാനയിൽ ഇനിയൊരു പെൺകുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന്…

Posted by Jude Anthany Joseph on Friday, December 6, 2019

All our prayers have not gone in vain… No one should even think of doing such a thing… Hats off to Hyderabad Police…#JusticeForPriyankaReddy #JusticeForDisha #RIPPriyankaReddy?

Posted by Shamna Kasim – Poorna on Thursday, December 5, 2019

Top