മലയാളം ഒരു ഇന്ത്യന്‍ ഭാഷ; വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മലയാളം ഒരു ഇന്ത്യന്‍ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ജിബി പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സര്‍ക്കുലറിലുള്ളത്.

Malayalam is as Indian as any other Indian language.

Stop language discrimination! pic.twitter.com/SSBQiQyfFi
— Rahul Gandhi (@RahulGandhi) June 6, 2021

സര്‍ക്കുലര്‍ പുറത്ത് വന്നതോടെ പ്രതിഷേധവുമായി ദില്ലിയിലെ മലയാളി നഴ്‌സുമാര്‍ രംഗത്തെത്തി. സാങ്കേതികത്വം പാലിക്കാതെയാണ് സര്‍ക്കുലറെന്ന് നഴ്‌സുമാര്‍ ആരോപിച്ചു. ആശുപത്രിയിലെ നഴ്‌സിംഗ് സുപ്രണ്ട് വിരമിച്ച ഒഴിവില്‍ ആരെയും നിയമിച്ചിട്ടില്ല. ആക്ടിംഗ് സുപ്രണ്ട് ചുമതല വഹിക്കുന്ന ഒരാളാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മെഡിക്കല്‍ സുപ്രണ്ടിന് അടക്കം പകര്‍പ്പ് അയ്ക്കാതെ ഏകപക്ഷീമായി ഇറക്കിയ സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്നും നഴ്‌സുമാര്‍ വ്യക്തമാക്കി.

Top