malayalam intestory; give not good character, ananya

നടിയെന്ന നിലയ്ക്ക് എന്റെ കരിയറിനെ വഴി തിരിച്ചു വിട്ടത് രണ്ട് തമിഴ് ചിത്രങ്ങളാണ്. നാടോടികളും എങ്കെയും എപ്പോതും.ഇതിനുശേഷമാണ് ഞാന്‍ സിനിമയെ ഗൗരവമായി കണ്ട് തുടങ്ങിയത്. നല്ല കഥാപാത്രങ്ങളിലൂടെ നമുക്ക് കിട്ടുന്ന സ്‌നേഹവും അംഗീകാരവും എത്രത്തോളമാണെന്ന് ആ ചിത്രങ്ങളിലൂടെ ഞാന്‍ മനസിലാക്കി.

നാടോടികളിലെ നല്ലമ്മയെയും എങ്കെയും എപ്പോതുമിലെ അമുദയെയും ഞാന്‍ ഇത്രയും സ് നേഹിക്കുന്നത് അതുകൊണ്ടാണ്.അതിനുശേഷമാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത് . അതാണ് എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവും വഴിത്തിരിവും.

നാടോടികള്‍ പുറത്തിറങ്ങിയതിന് ശേഷം നാട്ടിന്‍പുറത്തുകാരിയായ നല്ലമ്മ എന്ന നിഷ്‌കകളങ്ക പെണ്‍കുട്ടിയോടുള്ള ഇഷ്ടം എല്ലാവരും എന്നോട് കാണിച്ചു തുടങ്ങി.ആ കഥാപാത്രത്തിനോട് സംസാരിക്കുന്നത് പോലെയായിരുന്നു പല അമ്മമാരും എന്നോട് സംസാരിച്ചത്. നല്ലമ്മയോട് തോന്നിയ വാത്സല്യമെല്ലാം അവര്‍ എനിക്ക് തന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ഏറെ നാള്‍ കഴിഞ്ഞിട്ടും നല്ലമ്മയുടെ മാനറിസങ്ങള്‍ എന്നെ വിട്ടു പോയിരുന്നില്ല.

എങ്കെയും എപ്പോതും എന്ന ചിത്രം ഒരു വാഹനാപകടം പ്രമേയമാക്കിയ സിനിമയായിരുന്നു. ആ ചിത്രം കണ്ടു കഴിഞ്ഞ് വണ്ടിയില്‍ കയറാനും റോഡ് മുറിച്ചു കടക്കാനുമൊക്കെ വല്ലാത്ത പേടി തോന്നിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. ‘മോളേ ഇനി വണ്ടിയിലൊക്കെ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കണേ, അപകടം പറ്റാതെ നോക്കണേ’ എന്നൊക്കെ എന്നെ ഉപദേശിച്ചവരുമുണ്ട്.

ചുരുക്കത്തില്‍ നല്ലമ്മയും അമുദയും എന്നെ തമിഴകത്തിന്റെ പ്രിയങ്കരിയാക്കി മാറ്റി. മലയാളത്തില്‍ കുറെയേറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും അതൊന്നും നല്ല കഥാപാത്രങ്ങളായിരുന്നില്ല . ഇപ്പോള്‍ തമിഴ് , തെലുങ്ക്, കന്നട ഭാഷകളില്‍ നിന്നെല്ലാം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ലഭിക്കുന്നത്.

Top