സിനിമാ നിര്‍മാതാവും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചു

തൃശൂര്‍ : സിനിമാ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 44 വയസായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ : ഐഷ മക്കള്‍ : ദിയ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍

ആത്മകഥ, ചാപ്പ്റ്റേഴ്സ്, ഒന്നും മിണ്ടാതെ എന്നിവയാണ് ഷഫീര്‍ സേട്ട് നിര്‍മ്മിച്ച ചിത്രങ്ങള്‍. 100 ഡെയ്സ് ഓഫ് ലവ്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നിവയാണ് എക്സ്‌ക്യുട്ടീവ് പ്രൊഡ്യൂസറായ ചിത്രങ്ങള്‍. 2001ല്‍ പുറത്തിറങ്ങിയ മേഘമല്‍ഹാര്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മനേജറായിരുന്നു. കഥ പറയുമ്ബോള്‍, പരുന്ത്, ഗദ്ദാമ, 916 തുടങ്ങി പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്.

Top