മലയാള ചിത്രം ‘നായാട്ട്’ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

മാര്‍ട്ടിന്‍ പ്രക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് നായാട്ട്. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയ ചിത്രമാണ് നായാട്ട്. ചിത്രം തിയറ്ററുകളില്‍ ഹിറ്റായി. ഇപ്പോഴിതാ നായാട്ട് എന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായ നായാട്ട് സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രധാന കഥാപാത്രം ചെയ്ത കുഞ്ചാക്കോ ബോബന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമേ ജോജു ജോജ്, നിമിഷ സജയന്‍, ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, യെമ, അഭിലാഷ് വിജയ്, അജിത് കോശി തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു.

നായാട്ട് എന്ന ഹിറ്റ് ചിത്രം രഞ്ജിത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഷഹി കബീറാണ് നായാട്ടെന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

Top