പ്രതിഫലം കുറയ്ക്കണം; ചെലവ് ചുരുക്കല്‍ നടപടിയുമായി നിര്‍മാതാക്കളുടെ സംഘടന

കോവിഡും ലോക്ക്ഡൗണും കാരണം സിനിമ മേഖല സ്തംഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ മലയാള സിനിമയില്‍ ചെലവ് ചുരുക്കല്‍ അനിവാര്യമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഇന്ന് ചേര്‍ന്ന അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം.

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കം പ്രതിഫലം കുറയ്ക്കണം. 50 ശതമാനമെങ്കിലും ചെലവ് കുറയ്ക്കണമെന്നും മറ്റ് സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അഭിപ്രായ സമന്വയമുണ്ടായില്ലെങ്കില്‍ പുതിയ സിനിമ ചെയ്യില്ലെന്നും പ്രൊഡ്യൂസോഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം, മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പൂര്‍ണമായും സംഘടനയുമായും സഹകരിക്കുമെന്നും ഇരുവരും പ്രതിസന്ധിയെ കുറിച്ച് എപ്പോഴും അന്വേഷിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

Top