അന്താരാഷ്ട്രമേളകളില്‍ നിരവധി നേട്ടങ്ങൾ സ്വന്തമാക്കി മലയാള ചിത്രം ഗഗനചാരി

ന്താരാഷ്ട്രമേളകളില്‍ ശ്രദ്ധേയമായി മലയാള ചിത്രം ഗഗനചാരി. അജിത്ത് വിനായക ഫിലിംസ് നിര്‍മ്മിച്ച ചിത്രം അരുണ്‍ ചന്ദു ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെ ബി ഗണേഷ്‌കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ‘മോക്ക്യുമെന്ററി’ ശൈലിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കാണ് ഗഗനചാരി തിരഞ്ഞെടുക്കപ്പെത്. കോപ്പന്‍ഹേഗനില്‍ നടക്കുന്ന ‘ആര്‍ട്ട് ബ്ലോക്ക്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍’ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും സില്‍ക്ക് റോഡ് ഫിലിം അവാര്‍ഡും ലഭിച്ചു. കാന്‍, മികച്ച സയന്‍സ് ഫിക്ഷന്‍ ഫീച്ചര്‍, മികച്ച നിര്‍മ്മാതാവ് എന്നീ രണ്ട് പുരസ്‌കാരങ്ങള്‍ നേടി.

വെസൂവിയസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ (ഇറ്റലി) അവസാന റൗണ്ടിലും ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെയും ന്യൂയോര്‍ക്കിലെ ഒനിറോസ് ഫിലിം അവാര്‍ഡിന്റെയും ക്വാര്‍ട്ടര്‍ ഫൈനലിലും ചിത്രം പ്രവേശിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഫാന്റസി/സയന്‍സ് ഫിക്ഷന്‍ ഫിലിം ആന്‍ഡ് സ്‌ക്രീന്‍പ്ലേ ഫെസ്റ്റിവല്‍, ചിക്കാഗോ, അമേരിക്കന്‍ ഗോള്‍ഡന്‍ പിക്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഫിലിംസ്‌ക്യൂ സിനിഫെസ്റ്റ് ,കൗണ്‍ പോയിന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലിഫ്റ്റ്-ഓഫ് ഫിലിം മേക്കര്‍ സെഷനുകള്‍ പൈന്‍വുഡ് സ്റ്റുഡിയോസ്, 8 ഹാള്‍ ഫിലിം ഫെസ്റ്റിവല്‍, ഫൈവ് കോണ്ടിനെന്റ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ശിവ സായിയും, അരുണ്‍ ചന്ദുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മയാണ് സംഗീതമൊരുക്കിയത്. എം. ബാവയാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. സീജേ അച്ചുവാണ്് ചിത്രസംയോജനം. ഫിനിക്സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.

വിഎഫ്എക്സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് പൂര്‍ത്തിയാക്കിയത് മെറാക്കി സ്റ്റുഡിയോസാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്ദിരൂര്‍, സൗണ്ട് ഡിസൈന്‍: സിദ്ധര്‍ത്ഥ്, ശങ്കരന്‍, സൗണ്ട് മിക്സിംഗ് : വിഷ്ണു സുജാതന്‍, വസ്ത്രങ്ങള്‍: ബ്യൂസി, മേക്കപ്പ് : റോണക്സ് സേവ്യര്‍, പോസ്റ്റ് പ്രൊഡക്ഷന്‍: നൈറ്റ് വിഷന്‍ പ്രൊഡക്ഷന്‍. പി ആര്‍ ഒ – എസ് ദിനേശ് , ആതിര ദില്‍ജിത്ത്. കൊച്ചിയില്‍ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്.

Top