മലയാള സിനിമാ ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ (46) അന്തരിച്ചു. അപകടത്തെ തുടർന്നു പരിക്കേറ്റ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നില വഷളായതിനെ തുടർന്ന് ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. യക്ഷിയും ഞാനും അടക്കം ഉള്ള സിനിമകളിലെ ക്യാമറമാൻ ആയിരുന്നു. സംസ്കാരം നാളെ നടക്കും.

ഇന്ന് മലയാള സിനിമാ രംഗത്ത് നിന്ന് ഓർമ്മയിലേക്ക് മറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് നവാസ് ഇസ്മായി. മുതിർന്ന നാടക – സിനിമാ നടൻ സിവി ദേവും ഇന്ന് വൈകിട്ട് മരിച്ചിരുന്നു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ മരണം സംഭവിച്ചത്. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ച കലാകാരനായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്.

Top