മലയാള സിനിമാ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചാണക്യന്‍, ഒരു അഭിഭാഷകന്റെ കേസ് ഡയറി, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി 68ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. സംഘം എന്ന സിനിമയിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രമാണ് ഇദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.

അംബ അംബിക അംബാലിക എന്ന സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ച ജോര്‍ജിനെത്തേടി പിന്നീട് അവസരങ്ങള്‍ വരികയായിരുന്നു. വില്ലന്‍ വേഷങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. 2006ല്‍ ജോസ് തോമസിന്റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

 

Top