മലയാള സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് തുടരും;നിലപാട് മാറ്റി ഫിയോക്

കൊച്ചി: നിലപാടില്‍ അയവ് വരുത്തി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകള്‍ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയര്‍മാന്‍ ദിലീപ് പറഞ്ഞു. കാര്യങ്ങള്‍ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിച്ചത്. ഇത് കൂടാതെ ഷെയറിങ് രീതികളില്‍ മാറ്റം വരുത്തണം, പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷന്‍, പേസ്റ്റിങ് ചാര്‍ജ് എന്നിവ പൂര്‍ണ്ണമായും നിര്‍ത്തലാക്കണം, വിപിഎഫ് ചാര്‍ജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നല്‍കണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളില്‍ പറയുന്നു.ഫെബ്രുവരി 22ന് മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു.

Top