ക്യാംപസ് കോമഡി ചിത്രം ‘സകലകലാശാല’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്ന്. . .

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രമായ സകലകലാശാല ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍. ആദ്യം ജനുവരി 4ന് പ്രദര്‍ശനത്തിന് എത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു.

പ്രേഷകരുടെ പ്രിയ പ്രോഗ്രാമായ ബഡായി ബംഗ്ലാവിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടിനി ടോം, മാനസ, ഷമ്മി തിലകന്‍, ധര്‍മജന്‍ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഷാജി മൂത്തേടന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top