ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസ് വീണ്ടും തമിഴിലേയ്ക്ക്

mamtha mohandas

ടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസ് തമിഴിലേയ്ക്ക് വീണ്ടും. ആകാശ് സാം സംവിധാനം ചെയ്യുന്ന ‘ഊമൈ വിഴിഗള്‍’ എന്ന സിനിമയിലൂടെയാണ് മംമത വീണ്ടും തമിഴിലേയ്ക്ക് എത്തുന്നത്. പ്രഭുദേവയാണ് മംമതയുടെ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യം അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല.

2012ല്‍ ഇറങ്ങിയ ‘തടയറ തക്ക’ എന്ന സിനിമയിലാണ് തമിഴില്‍ ഒടുവിലായി മംമ്ത അഭിനയിച്ചത്. പിന്നീട് മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. ഫഹദ് ഫാസില്‍ നായകനായ കാര്‍ബണ്‍ എന്ന സിനിമയിലാണ് മംമ്ത അവസാനം മലയാളത്തില്‍ അഭിനയിച്ചത്.

Top