രണ്ടായിരത്തിപതിനേഴിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; പ്രഖ്യാപനം ഇന്ന്

award

തിരുവനന്തപുരം: രണ്ടായിരത്തിപതിനേഴിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം ഇന്ന് നടക്കും. നഴ്‌സുമാരുടെ ദുരിതജീവിതം വെള്ളിത്തിരയില്‍ പറഞ്ഞ ടേക് ഓഫ്, സാധാരണക്കാരന്റെ ജീവിതം തുറന്നു കാട്ടിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട 21 സിനിമകളാണ് നോമിനേഷന്‍ പട്ടികയില്‍ ഉള്ളത്.

മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ക്ക് ഫഹദ് ഫാസില്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അന്തിമ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി മഞ്ജുവാര്യരും, പാര്‍വതിയും പട്ടികയില്‍ ഉണ്ടെന്നും സൂചനയുണ്ട്. മത്സരരംഗത്തുള്ളവയില്‍ ഏഴെണ്ണം ബാലചിത്രങ്ങളാണ്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മന്ത്രി എ.കെ. ബാലനാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

Top