ബോളിവുഡ് അണിയറപ്രവര്‍ത്തകര്‍ മലയാളത്തിലേയ്ക്ക് ; പൃഥ്വിരാജ് നായകന്‍

Prithviraj

ലയാളികളുടെ പ്രിയ താരം പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ ചിത്രം ഒരുക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് ചിത്രമായ ‘നാം ഷബാന’യുടെ അണിയറ പ്രവര്‍ത്തകര്‍. നാം ഷബാനയില്‍ പൃഥ്വിരാജ് പ്രതിനായകനായി എത്തിയിരുന്നു.

നാം ഷബാനയുടെ സംവിധായകന്‍ ശിവം നായര്‍, നിര്‍മ്മാതാവ് നീരജ് പാണ്ഡെ എന്നിവര്‍ തന്നെയാണ് പുതിയ ചിത്രം മലയാളത്തില്‍ ഒരുക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ താരത്തിന്റേതായി ഒരുങ്ങുന്നത് ആടു ജീവിതം, മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍, ചരിത്ര കഥയായ കാളിയന്‍ എന്നീ ചിത്രങ്ങളാണ്. ഇതിനു ശേഷമായിരിക്കും താരം പുതിയ ചിത്രം ചെയ്യുക.

Top