പി.ആര്‍. വര്‍ക്ക് ഇല്ലാതെ കിട്ടുന്ന പോപ്പുലാരിറ്റിക്ക് ട്രോളര്‍മാര്‍ക്ക് നന്ദിയെന്ന് പ്രയാഗ മാര്‍ട്ടിന്‍

prayaga

കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സിനിമാ താരങ്ങളെ വെച്ച് ഉണ്ടാകുന്ന ട്രോളുകളെ കുറിച്ച് മനസു തുറക്കുകയാണ് താരം. ഒരു പി.ആര്‍. വര്‍ക്കും ഇല്ലാതെ കിട്ടുന്ന പോപ്പുലാരിറ്റിക്ക് ട്രോളര്‍മാര്‍ക്ക് ഒരുപാട് നന്ദി പറയണമെന്നാണ് താരം പറയുന്നത്.

ട്രോളന്‍മാരാണ് തങ്ങളെ സ്റ്റാറാക്കുന്നതെന്നും, ട്രോളുകള്‍ നന്നായി ആസ്വദിക്കാറുണ്ടെന്നും, അത് അത്ര അതിരുവിടുന്നതല്ലെന്നുമാണ് താരത്തിന്റെ അഭിപ്രായം. പ്രേക്ഷകര്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടാകും. ഒരു അഭിനേതാവെന്ന നിലയില്‍ ആളുകളെ ചിരിപ്പിക്കാനാണ് ഏറ്റവും പാട്. ആ പണിയാണ് ട്രോളിലൂടെ അവര്‍ എളുപ്പത്തില്‍ സാധിച്ചുതരുന്നത് പ്രയാഗ പറയുന്നു.

Top